പാഠാസൂത്രണം
വിദ്യാലയത്തിന്റെ പേര്: കെ.പി.എസ്.എം.എം.എച്ച്.എസ്.വരോട്
അധ്യാപികയുടെ പേര്: വിദ്യ.പി
വിഷയം :മലയാളം
ക്ലാസ്സ് :8
യൂണിറ്റ് : അന്യജീവനുതകി സ്വജീവിതം
പാഠം :”വേദം “
സമയം :45 മിനിറ്റ്
തിയ്യതി :6/4/2018
സാഹിത്യപരം:
മലയാളത്തിലെ പ്രശസ്ത കവി യൂസഫലി കേച്ചേരിയുടെ “കഥയെ പ്രേമിച്ച കവിത” എന്ന സമാഹാരത്തിലെ കവിതയാണ് "വേദം."
ആശയപരം:
അപരന്റെ വേദന അവനവന്റേതായി കാണാനുള്ള മനുഷ്യത്വമാണ് ജീവിതത്തിലെ ഏറ്റവും വലിയ പാഠം എന്ന ആശയം വെളിപ്പെടുത്തുന്ന കവിതയാണ് വേദം. അന്യന്റെ വിശപ്പറിയാതെ, അവനവന്റെ സൗഭാഗ്യങ്ങളുടെ മൂല്യം തിരിച്ചറിയാതെ ജീവിതം പാഴാക്കുന്ന മനുഷ്യർക്കുള്ള മറുപടിയും വെളിച്ചവുമാണ് ഈ കവിത.
ആസ്വാദനപരം:
“അന്യജീവനുതകി സ്വജീവിതം
ധന്യമാക്കുമമലേ വിവേകികൾ“
ഭാഷാപരം:
- വിശ്വ മാനവികത
മൂല്യങ്ങൾ / മനോഭാവങ്ങൾ:
മറ്റുള്ളവർക്ക് ഉപകാരപ്പെടുമ്പോഴാണ് നമ്മുടെ ജീവിതത്തിന് അർത്ഥമുണ്ടാകുന്നത് എന്ന മനോഭാവം ഉണ്ടാകുന്നു.
ബോധനോദ്ദേശ്യങ്ങൾ:
- പങ്കുവയ്ക്കലിന്റെ മഹത്വത്തെ കുറിച്ച് അറിയുന്നു.
- ചിത്രങ്ങളും ദൃശ്യങ്ങളും വ്യാഖ്യാനിച്ച് കുറിപ്പ് തയ്യാറാക്കുന്നു.
- യൂസഫലി കേച്ചേരിയെ കുറിച്ച് കൂടുതൽ അറിയുന്നു.
ബോധനോപകരണങ്ങൾ:
- നിക്ക് ഉട്ട്, കെവിൻ കാർട്ടർ എന്നിവരുടെ ഫോട്ടോ.
- മീൽസ് റെഡി (ഹ്രസ്വചിത്രം).
അവശ്യപൂർവ്വപ്രാപ്തികൾ:
- വിശപ്പ് മനുഷ്യന്റെ അടിസ്ഥാന വികാരമാണ് എന്നറിയാം.
- പട്ടിണി പ്രമേയമായ കഥകളും കവിതകളും മുൻ ക്ലാസ്സുകളിൽ പരിചയപ്പെട്ടിട്ടുണ്ട്.
- യൂസഫലി കേച്ചേരിയുടെ കവിതകൾ മുൻപ് പഠിച്ചിട്ടുണ്ട്.
പഠനനേട്ടങ്ങൾ:
വ്യത്യസ്തകാലഘട്ടങ്ങളിലെ കവിതകൾ വായിച്ച് ഭാഷാപരവും പ്രമേയപരവുമായ സവിശേഷതകൾ കണ്ടെത്തി അവതരിപ്പിക്കുന്നു.
വ്യവഹാരരൂപങ്ങൾ:
- ചർച്ച
പ്രക്രിയ
| |
അധ്യാപിക ക്ലാസ്സിൽ പ്രവേശിച്ച് കുട്ടികളുമായി സൗഹൃദ സംഭാഷണത്തിലേർപ്പെടുന്നു.
എല്ലാവരും ഭക്ഷണം കഴിച്ചിട്ടാണോ സ്കൂളിലേക്ക് വന്നത്?
ആരൊക്കെയാണ് ഭക്ഷണം കഴിക്കാതെ വന്നത്?
കുട്ടികൾ മറുപടി പറയുന്നു.
പല കാരണങ്ങൾ പറഞ്ഞ് നാം ഭക്ഷണം കഴിക്കാതിരിക്കുകയും പാഴാക്കുകയും ചെയ്യുന്നു.എന്നാൽ വിശപ്പടക്കാൻ അന്നം ലഭിക്കാതെ ദുരിതം അനുഭവിക്കുന്ന ഒരുപാട് പേർ നമ്മുടെ ഇടയിലുണ്ട്. അങ്ങനെയുള്ളവരെ കുറിച്ച് ഒരിക്കലെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
കുട്ടികൾ ‘ മീൽസ് റെഡി' എന്ന ഹ്രസ്വചിത്രം കാണുന്നു.
അതിന് ശേഷം കുട്ടികൾ നിക്ക് ഉട്ട്, കെവിൻ കാർട്ടർ എന്നിവരുടെ പ്രശസ്തമായ ചിത്രങ്ങൾ കാണുന്നു.
പ്രവർത്തനം 1:
കുട്ടികൾ സംഘങ്ങളായി തിരിയുന്നു. അതിന് ശേഷം ഹ്രസ്വചിത്രവും ഫോട്ടോകളും നമുക്ക് നൽകുന്ന സന്ദേശമെന്താണെന്ന് ചർച്ച ചെയ്യുന്നു.ഓരോ സംഘവും ചർച്ച ചെയ്ത ആശയങ്ങൾ ക്രോഡീകരിച്ച് അവതരിപ്പിക്കുന്നു.
അധ്യാപിക മികച്ചതിനെ അഭിനന്ദിക്കുന്നു. മെച്ചപ്പെടുത്തൽ നിർദേശങ്ങൾ നൽകി ക്രോഡീകരിക്കുന്നു.
ഇങ്ങനെ അന്യന്റെ വിശപ്പറിയാതെ ,അവനവന്റെ സൗഭാഗ്യങ്ങളുടെ മൂല്യം തിരിച്ചറിയാതെ ജീവിതം പാഴാക്കുന്നവർക്കുള്ള മറുപടി എന്നവണ്ണം പ്രശസ്ത കവി യൂസഫലി കേച്ചേരി രചിച്ച കവിതയാണ് "വേദം“. ആ കവിതയാണ് നാം ഇന്ന് പരിചയപ്പെടാൻ പോകുന്നത്.
കുട്ടികൾ കവിതയുടെ ഓഡിയോ കേൾക്കുന്നു.
പ്രവർത്തനം 2:
കുട്ടികൾ സംഘങ്ങളായി കവിത ചൊല്ലുന്നു.
അധ്യാപിക കുട്ടികളെ അഭിനന്ദിക്കുന്നു.
അതിന് ശേഷം കുട്ടികളും അധ്യപികയും കവിതയുടെ ആശയം ചർച്ച ചെയ്യുന്നു.
നിയോഗാഭ്യാസം:
“മീൽസ് റെഡി“ ഹ്രസ്വചിത്രത്തിലെയും കവിതയിലേയും ആശയം താരതമ്യം ചെയ്ത് " പുതിയ കാലത്തിൽ പങ്കുവയ്ക്കലിന്റെ പ്രസക്തി" എന്ന വിഷയത്തിൽ എഡിറ്റോറിയൽ തയ്യാറാക്കുക.
|